Saturday, October 2, 2010

വിശപ്പ്‌

ആദ്യമായി ജോലി കിട്ടിയത് രണ്ടായിരത്തി ഒന്നില്‍ ആണ് . തൃശ്ശൂരെ ഒരു പ്രശസ്ത ആശുപത്രിയില്‍ . ജോലി കിട്ടിയിട്ട് വേണം കറങ്ങാന്‍ എന്ന് മുന്‍പേ തീരു മാനിചിരുന്നത് കാരണം ശനിയും ഞായറും യാത്രയോട് യാത്ര . ഷോര്‍ണൂര്‍ പോയിട്ട് ഒരു ദിനം തിരികെ വരുമ്പോള്‍ വടക്കാഞ്ചേരി അടുത്ത് ഒരു ലെവല്‍ ക്രോസ്സില്‍ ബസ്‌ നിര്‍ത്തി ഇട്ടിരിക്കുന്നു . ട്രെയിന്‍ വരുന്നതും കാത്തു വലിയ ക്യൂ രണ്ടു സൈഡിലും . അതിനിടയില്‍ കടല , മിട്ടായി ,ലോട്ടറി വില്പനക്കാര്‍ കച്ചവടം തകര്‍ക്കുന്നു . പൊതുവേ ഈ വകയിലോന്നും താല്പര്യം കാട്ടാതെ ഞാന്‍ വെളിയില്‍ നോക്കി ഇരിക്കുകയാണ് .ഒരു ലോട്ടറി കച്ചവടക്കാരന്‍ ബസിന്റെ മുന്‍ വാതിലില്‍ കൂടെ കയറി . ഒരു കൈയും ഒരു കാലും ഇലാത്ത മനുഷ്യന്‍ ഊന്നു വടി പിടിച്ചു നില്‍ക്കുകയാണ് .വെറുതെ കൊടുക്കാന്‍ പറ്റുന്ന സഹതാപം മാത്രം ഞാന്‍ അടക്കം എല്ലാവരുടെയും മുഖത്തുണ്ട്‌ .അയാള്‍ തന്റെ കഥ പറയുകയാണ്‌ . " സുഹൃത്തുക്കളെ ഞാന്‍ ഒരു തയ്യല്‍ കാരന്‍ ആയിരുന്നു .നന്നായി അധ്വാനിച്ചു എന്റെ കുടുംബം നോക്കിയിരുന്ന ആള്‍ ആണ് ഞാന്‍ . ഒരിക്കല്‍ റെയില്‍വേ ട്രക്കിനടുത്തു കൂടി വരുമ്പോള്‍ രക്ത സമ്മര്‍ദം കൂടി ബോധ ശൂന്യനായി ഞാന്‍ ട്രാക്കില്‍ വീണു . ആരും കാണാതിരുന്നത് മൂലം ഒരു ട്രെയിന്‍ കയറി എന്റെ കൈകാലുകള്‍ നഷ്ടപ്പെട്ടു . എനിക്ക് ഇനി പഴയ തൊഴില്‍ ചെയ്യാനാവില്ല . ഒടുവില്‍ കുടുംബം പുലര്‍ത്താന്‍ എനിക്ക് ഈ തൊഴിലില്‍ വരേണ്ടി വന്നു . മറ്റുള്ളവരുടെ മുന്നില്‍ വെറുതെ കൈ നീട്ടുന്നതിലും എത്രയോ ഭേദമാണല്ലോ ഇത് . നിങ്ങളില്‍ കഴിവുള്ളവര്‍ ഒരു ടിക്കറ്റ്‌ എടുത്തു എന്നെ സഹായിക്കണം . വിശപ്പ്‌ എല്ലാവര്ക്കും ഒരു പോലെ ആണല്ലോ സഹോദരന്മാരെ .


എന്റെ ഏറ്റവും വലിയ തിരിച്ചറിവ് അതായിരുന്നു

3 comments:

Pony Boy said...

കണ്ണുകൾ നിറയുന്നു ഇതു വായിച്ചപ്പോൾ...
പലതും ചെയ്യണം എന്നുണ്ടെങ്കിലും നമ്മുടെ സാമൂഹ്യ വവസ്ഥിതിയിൽ‌പ്പെട്ട് ഉഴലുകയാണ് മനസാക്ഷി..

ഷെരീഫ് കൊട്ടാരക്കര said...

ഞാന്‍ അല്‍പ്പം വൈകിയാണ് ഇവിടെ എത്തിയത്, ആലപ്പുഴ കഥ എന്തെന്ന് അറിയാനുള്ള കൌതുകത്താല്‍. പക്ഷേ വായിച്ചത് കഥ ആയാലും അനുഭവമായാലും ഹൃദയസ്പൃക്കായിരുന്നു.

കുഞ്ഞിക്കുട്ടന്‍ said...

നന്ദി ശെരിഫ്ഫ് സര്‍