Saturday, March 21, 2009

ഉണ്ണിമാങ്ങ

ഞാന്‍ ആറാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ് സസ്യ പുഷ്പ പ്രദര്‍ശനവേദിയായ എസ് ഡി വി സ്കൂളില്‍ നിന്നും ആ മാവിന്‍ തൈ അപ്പന്‍ വാങ്ങിയത് . മൂന്നു വര്ഷം കൊണ്ട് കായിക്കും എന്നാണ് അന്നത്തെ അവകാശവാദം . എന്തൊക്കെ വളം കൊടുത്തു , മരുന്നടിച്ചു , ഒരു രക്ഷയുമില്ല .അവസാനം ആരോപറഞ്ഞു ഇത് ചിലപ്പോള്‍ ആണ്‍ മാവായിരിക്കും , അതാണ് കായ്ക്കാത്തത് . വെട്ടി കളഞ്ഞേക്ക് . എന്തോ അന്ന് അത് ചെയ്തില്ല . ഒരു പക്ഷെ ഒട്ടും ശല്യം ആകാത്ത സ്ഥലത്ത് ആയത് കൊണ്ട് ആവണം അത് ചെയ്യാതിരുന്നത് .

എന്തായാലും പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം അതില്‍ ഒരുകുലഉണ്ണി മാങ്ങാ ഉണ്ടായി .









ഇരുപത്തിഅഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടില്‍ ഉണ്ടായ ഉണ്ണിയെ വരവേല്‍ക്കാന്‍ എന്നതുപോലെ .






12 comments:

  1. Unnimolkku swaagatham,... :))

    ReplyDelete
  2. എന്‍.എസ്സ്. മാധവന്‍ കാനം ഈ.ജെയുടെ പമ്പാനദിയെക്കുരിച്ചെഴുതിയത്
    എന്‍റെ കൈവശമുണ്ട്.മക്രോണി രാജനെക്കുറിച്ചെഴുതിയത് ഓര്‍മ്മയില്‍ വരുന്നില്ല.
    എവിടെയുന്നു പറയുമോ?ലണ്ടന്‍ബത്തേരിയില്‍ തന്നെയോ?

    ReplyDelete
  3. aalppuzhakkaaranllE?makroniye ariyumaayirunnO?

    ReplyDelete
  4. ആലപ്പുഴക്കാരാ
    ഉണ്ണി മാങ്ങാ
    കഴിഞ്ഞ് ഒന്നും
    എഴുതിയില്ലേ ?

    ReplyDelete
  5. nannayittundu... puthiyathu onnum kanunnillallo ?

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. എഴുതണം എന്നൊക്കെ കരുതും . ഭയങ്കര മടി . പിന്നെ കുഞ്ഞുണ്ണി രണ്ടു വയസുകാരന്‍ ആയി . ഒരാള്‍ കൂടെ ഇല്ലെങ്കില്‍ പറ്റില്ല . ജോലിക്കുശേഷം അവന്റെ അമ്മയെ സഹായിക്കണം . അങ്ങിനെ പല ഒഴിവു കഴിവുകളും ഉള്ളത് കൊണ്ട് എഴുതാതെ പോകുന്നു .
    വായനകള്‍ക്ക് നന്ദി . ജിഷാധിനും കുസുമം സാറിനും, കവിതയ്ക്കും .

    ReplyDelete