ഞാന്‍ ആറാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ് സസ്യ പുഷ്പ പ്രദര്‍ശനവേദിയായ എസ് ഡി വി സ്കൂളില്‍ നിന്നും ആ മാവിന് തൈ അപ്പന് വാങ്ങിയത് . മൂന്നു വര്‍ഷം കൊണ്ട് കായിക്കും എന്നാണ് അന്നത്തെ അവകാശവാദം . എന്തൊക്കെ വളം കൊടുത്തു , മരുന്നടിച്ചു , ഒരു രക്ഷയുമില്ല .അവസാനം ആരോപറഞ്ഞു ഇത് ചിലപ്പോള്‍ ആണ് മാവായിരിക്കും , അതാണ് കായ്ക്കാത്തത് . വെട്ടി കളഞ്ഞേക്ക് . എന്തോ അന്ന് അത് ചെയ്തില്ല . ഒരു പക്ഷെ ഒട്ടും ശല്യം ആകാത്ത സ്ഥലത്ത് ആയത് കൊണ്ട് ആവണം അത് ചെയ്യാതിരുന്നത് .
എന്തായാലും പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം അതില്‍ ഒരുകുലഉണ്ണി മാങ്ങാ ഉണ്ടായി .
ഇരുപത്തിഅഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടില്‍ ഉണ്ടായ ഉണ്ണിയെ വരവേല്‍ക്കാന്‍ എന്നതുപോലെ .