ഈ കഥാപാത്രം ധ്യാനം കൂടി തിരികെ വന്ന ശേഷം , രാവിലെ എണീക്കുക , പ്രാര്‍ത്ഥിക്കുക , ചീത്ത പറയാതിരിക്കുക , മദ്യപിക്കാതിരിക്കുക തുടങ്ങിയ ദുര് ഗുണങ്ങള്‍ തുടങ്ങി വെച്ചു, അത് മുറിയന്‍
കൂടെ ശല്യമായി തുടങ്ങി .കൂടാതെ രാവിലെ പഠനത്തിനു പോകും മുന്‍പേ ബൈബിള്‍ വചനങ്ങള്‍ ചെറു കടലാസുകളില്‍ എഴുതി നിറച്ച പെട്ടിയില്‍ നിന്നും ഒരു വചനം എടുത്തു വായിച്ചു മാത്രമേ പോകൂ എന്ന ശീലവും തുടങ്ങി .
എന്ത് പറയാന്‍ പരോപകാരമേ പാപം , പുണ്യമേ പര പീഡനം എന്ന മഹല്‍ വചനത്തില്‍ വിശ്വസിക്കുന്ന ഞങള്‍ ഇവനെ പതിയെ ചൊറിഞ്ഞു തുടങ്ങി . എത്ര മൂടി വെച്ചാലും ഇഷ്ടന്റെ പഴയ ശീലങ്ങള്‍ അത് മൂലം തിരികെ വരുന്ന ലക്ഷണം കണ്ടു തുടങ്ങുകയും ചെയ്തു , അതായതു ഒളിഞ്ഞു പോയി പുകവലി നടത്തുക , രാത്രിയില്‍ പോയി ഫാഷന്‍ ചാനെല്‍ കാണുക എന്നിങ്ങനെ . ഏതാണ്ട് രണ്ടു ആഴ്ച കൊണ്ട് അയാള്‍ മുക്കാല്‍ പങ്കും തിരികെ വന്നു കഴിഞ്ഞു , എന്നാലും ബൈബിള്‍ വചനം വായന എന്നും രാവിലെ തുടര്‍ന്നു .
ഒരു ദിവസം രാവിലെ ബൈബിള്‍ വചനം എടുത്ത അവനു കിട്ടിയത് ഇങ്ങനെ " ദുഷ്ടനെ ദൈവം പന പോലെ വളര്‍ത്തും " , നിരാശനായ ഇയാള്‍ അത് തിരിച്ചു വെച്ചു വേറെ ഒരെണ്ണം എടുത്തു . അതിങ്ങനെ " അന്യന്റെ ഭാര്യയെ ആഗ്രഹിക്കരുത് "
നിയന്ത്രണം വിട്ടു പോയ പാവം ബൈബിള്‍ പെട്ടി വെച്ചിട്ട് കര്‍ത്താവിന്റെ ഫോട്ടോയെ നോക്കി ഇങ്ങനെ ഒരു ടെയലോഗ് " എന്റെ കര്‍ത്താവെ നിനക്കെന്നെ ഒരു ദിവസം എങ്കിലും ഒന്ന് നല്ലവന്‍ ആക്കാമോ ? അല്ലെകില്‍ വേണ്ട ഒരു മണിക്കൂര്‍ എങ്കിലും ? അതിലും കൂടുതല്‍ കപ്പാസിടി ഒന്നും നിനക്കില്ല എന്നെനിക്കറിയാം . "
വാല് : വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഇദ്ദേഹത്തിന്റെ കുമ്പസാരം " അളിയാ അന്ന് ജെസ്സി പറഞ്ഞിട്ടാണ് ഞാന്‍ ധ്യാനിക്കാന്‍ പോയത് .അന്ന് അഞ്ചു ദിവസം അവളും ധ്യാനം കൂടാന്‍ വന്നിരുന്നു "
6 comments:
പോട്ടയില്‍ ധ്യാനത്തിനു പോയിരുന്നതാണോ ഇത്രയും നാളും?
അയ്യോ അല്ല കുസുമം സര് , ദൈവത്തിനെ കാണാന്‍ ധ്യനിക്കേണ്ട , മാനവ സേവ മാധവ സേവ എന്നല്ലേ ?
OK!
പഴഞ്ചൊല്ലിന്റേയും ചൊറിച്ച് മല്ലലിന്റേയും ആശാനാണല്ലേ ? കുസുമം പുന്നപ്രയ്ക്ക് കൊടുത്ത മറുപടിയും ‘പരോപകാരമേ പാപം , പുണ്യമേ പര പീഡനം‘ എന്നതും ചേർത്ത് വായിച്ചാൽ അങ്ങനല്ലേ ആർക്കും തോന്നൂ :)
ഒന്നും എഴുതാറില്ലേ....
Post a Comment